Breaking News

കൊല്ലത്ത് അധ്യാപകനും വിദ്യാർഥിയും തമ്മിൽ സംഘർഷം; വിദ്യാർഥിയുടെ മൂക്കിന് ഗുരുതര പരുക്ക്

Spread the love

കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയും കായികാധ്യാപകനും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ വിദ്യാർഥിയുടെ മൂക്കിന് ഗുരുതരമായ പരിക്കേറ്റു.

തലയ്ക്കും പരിക്കുകളുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിൽ അധ്യാപകനും പരിക്കേറ്റതായി വിവരമുണ്ട്.

ഒരു വിദ്യാർഥിനിയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് സ്കൂൾ പ്രിൻസിപ്പാൾ വ്യക്തമാക്കുന്നത് . ഈ വിഷയത്തിൽ അധ്യാപകനായ റാഫി ഇടപെട്ടതാണ് സംഘട്ടനത്തിന് കാരണമായത്. ഈ സംഭവത്തിൽ വിദ്യാർഥി പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

You cannot copy content of this page