ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ വോട്ടുകൾ ചോർന്നതിൽ ഇന്ത്യ സഖ്യത്തിനുള്ളിൽ അതൃപ്തി

Spread the love

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷവോട്ടുകൾ ചോർന്നതിൽ ഇന്ത്യ സഖ്യത്തിനുള്ളിൽ അതൃപ്തി. വോട്ട് ചോർന്നത് എല്ലാ പാർട്ടികളും അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ക്രോസ് വോട്ടിംഗ് ഉണ്ടായിട്ടുണ്ടോ എന്ന് ഇന്ത്യ സഖ്യത്തിലെ ഓരോ പാർട്ടികളും പരിശോധിക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു

315 വോട്ടുകൾ അവകാശപ്പെട്ട പ്രതിപക്ഷ സ്ഥാനാർഥി ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് മറിഞ്ഞത് തമിഴ്‌നാട്ടിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും എന്ന് റിപ്പോർട്ടുകൾ. ബിഹാർ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ പ്രതിപക്ഷ നിരയിലെ പരസ്പര വിശ്വാസത്തെ തകർക്കുന്നതാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം.

ഒറ്റക്കെട്ടായി പ്രതിപക്ഷം പ്രവർത്തിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും സുദർശൻ റെഡ്ഡിയെ പിന്തുണച്ചിരുന്നു. 324 വോട്ടുകൾ പ്രതിപക്ഷത്തിന് ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. വിജയം എൻഡിഎ സ്ഥാനാർഥിക്കാണെങ്കിലും വോട്ടുകളെല്ലാം ഒരുമിച്ച് വീഴ്ത്താൻ കഴിഞ്ഞാൽ അതിലൂടെ ഒരു രാഷ്ട്രീയ സന്ദേശം തന്നെ നൽകാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ സുദർശൻ റെഡ്ഡിക്ക് ലഭിച്ചത് 300 വോട്ടുകൾ മാത്രം. പ്രതീക്ഷകൾക്കപ്പുറം 452 വോട്ടുകൾ എൻഡിഎ സ്ഥാനാർഥി സിപി രാധാകൃഷ്ണന് ലഭിക്കുകയും ചെയ്തു.

You cannot copy content of this page