Breaking News

റഷ്യയുടെ ക്യാന്‍സര്‍ വാക്‌സിന്‍: ട്രയലുകളില്‍ നേടിയത് 100 ശതമാനം വിജയം; രോഗികള്‍ക്ക് സൗജന്യമായി നല്‍കാനും പ്ലാന്‍

Spread the love

അര്‍ബുദത്തിനെതിരെ തങ്ങള്‍ വികസിപ്പിച്ച എന്ററോമിക്‌സ് വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യ. mRNA സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച വാക്‌സിന്‍ പ്രാഥമിക പരിശോധനയില്‍ത്തന്നെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടുവെന്നും 100 ശതമാനം വിജയമാണ് വാക്‌സിന്‍ നേടിയതെന്നും റഷ്യ അവകാശപ്പെട്ടു. ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും അതിനായി ശരീരത്തിന്റെ പ്രതിരോധം ഉറപ്പാക്കാനും പറ്റുന്ന വിധത്തിലുള്ള ഫലപ്രദമായ വാക്‌സിനാണ് ഇതെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഔദ്യോഗികമായ എല്ലാ അംഗീകാരങ്ങളും ലഭിച്ചതിന് ശേഷം ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ തയ്യാറെന്ന് റഷ്യന്‍ ഭരണകൂടം അറിയിച്ചു.

എന്ററോമിക്‌സ് വാക്‌സിനെക്കുറിച്ച് റഷ്യയുടെ അവകാശവാദമെന്ത്?

48 ക്യാന്‍സര്‍ രോഗികളിലാണ് ക്രിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നത്. ഈ പരീക്ഷണത്തില്‍ നിന്ന് 100 ശതമാനം വിജയമുണ്ടായെന്നാണ് റഷ്യ അറിയിക്കുന്നത്.

റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ മെഡിക്കല്‍ റിസേര്‍ച്ച് റേഡിയോളജി സെന്റര്‍, ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുളാര്‍ ബയോജളിയുമായി സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

വാക്‌സിന്‍ പരീക്ഷണം വിജയകരമായതായി റഷ്യയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജിയാണ് ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.

ട്യൂമറിന്റെ വലിപ്പം 60 ശതമാനം മുതല്‍ 80 ശതമാനം വരെ കുറയ്ക്കാന്‍ സാധിച്ചുവെന്നും അവ വ്യാപിക്കാതെ തടഞ്ഞുവെന്നും ക്രിനിക്കല്‍ പരീക്ഷണഫലങ്ങള്‍ തെളിയിക്കുന്നു.

ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ അതിജീവനത്തിന്റെ നിരക്ക് കൂട്ടാന്‍ സാധിക്കുന്നു

ഗുരുതര പാര്‍ശ്വഫലങ്ങളില്ല

കീമോതെറാപ്പിയില്‍ സംഭവിക്കുന്നത് പോലെ അര്‍ബുദകോശങ്ങളല്ലാതെ മറ്റ് സാധാരണ കോശങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കുന്നില്ല. മുടികൊഴിച്ചില്‍, ചര്‍മ്മ പ്രശ്‌നങ്ങള്‍, ഛര്‍ദി മുതലായവ ഉണ്ടാകുന്നില്ല.

You cannot copy content of this page