Breaking News

സുഡാനിൽ മണ്ണിടിച്ചിൽ; ആയിരത്തിലേറെ പേർ മരിച്ചു

Spread the love

സുഡാനിലെ പടിഞ്ഞാറൻ ഡർഫർ പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തിലേറെ പേർ മരിച്ചു. ഡർഫറിലെ മറാ പർവതപ്രദേശത്താണ് ഞായറാഴ്ച മണ്ണിടിച്ചിൽ ഉണ്ടായത്. വിമതസംഘമായ സുഡാൻ ലിബറേഷൻ മൂവ്‌മെന്റ് ആണ് വിവരം പുറത്തുവിട്ടത്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം ഈ സംഘത്തിന്റെ നിയന്ത്രണത്തിലാണ്.

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു ഗ്രാമം പൂർണമായും ഇല്ലാതായെന്നാണ് റിപ്പോർട്ടുകൾ. സുഡാനിലെ ആഭ്യന്തരയുദ്ധത്തെ തുടർന്ന് മറാ പർവത പ്രദേശത്തേക്ക് പലായനം ചെയ്തവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.

You cannot copy content of this page