Breaking News

ടി20യില്‍ നിന്ന് വിരമിച്ച് മിച്ചല്‍സ്റ്റാര്‍ക്; ഇനി ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ

Spread the love

ക്രിക്കറ്റിന്റെ കുഞ്ഞന്‍ രൂപമായ ട്വന്റി ട്വന്റിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയുടെ ഇടംകൈയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്. ചൊവ്വാഴ്ചയാണ് താരം ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ടെസ്റ്റ് മാച്ചുകള്‍ക്ക് പുറമെ 2027 ഏകദിന ലോകകപ്പ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്നും മിച്ചല്‍ സ്റ്റാര്‍ക് അറിയിച്ചു. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടന്ന ടി20 ലോകകപ്പിലായിരുന്നു സ്റ്റാര്‍ക് അവസാനമായി കളിച്ചത്.

അതേ സമയം സ്റ്റാര്‍കിന്റെ വിരമിക്കല്‍ നഥാന്‍ എല്ലിസിന് വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അവസരമൊരുക്കും. ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളറുടെ അഭാവം ഓസ്‌ട്രേലിയയുടെ വൈറ്റ്-ബോള്‍ ടീമുകളില്‍ കൂടുതല്‍ അവസരങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷുയിസ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് എന്നിവര്‍ക്കും ഗുണകരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

You cannot copy content of this page