Breaking News

നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം: പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍

Spread the love

കോഴിക്കോട് നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍ സുഹൃത്താണ് റഹീസിനെ വിളിച്ച് വരുത്തിയത്. റയീസിനെ തട്ടിക്കൊണ്ട് പോയ സംഘത്തിന് ഒപ്പം പെണ്‍സുഹൃത്ത് ഇന്നലെ ഉച്ചക്ക് ഉണ്ടായിരുന്നതായി പൊലീസിന് കണ്ടെത്തി.

ഇന്ന് പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് നടക്കാവ് സ്‌റ്റേഷന്‍ പരിധിയിലുള്ള ജവഹര്‍ നഗറില്‍ നിന്ന് യുയാവിനെ തട്ടിക്കൊണ്ടുപോയത്. വയനാട് പടിഞ്ഞാറത്തറ സ്വദേശി റയീസിനെ സുഹൃത്തായ സിനാന്റെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോയത്. പെണ്‍സുഹൃത്ത് വിളിച്ചതിനെ തുടര്‍ന്നാണ് റയീസ് ഇന്നലെ പുലര്‍ച്ചയോടെ സംഭവ സ്ഥലത്ത് എത്തുന്നത്. വീട്ടില്‍ എത്തിയതിന് ശേഷം അവിടേക്ക് തട്ടിക്കൊണ്ടുപോയ സംഘം എത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട യഥാര്‍ഥ കാരണം വ്യക്തത വന്നിട്ടില്ല.

തട്ടിക്കൊണ്ടുപോയ യുവാവിനെ കക്കാടംപൊയിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. റഹീസിന്റെ സുഹൃത്തുക്കളുള്‍പ്പടെ എട്ട് പാരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

You cannot copy content of this page