Breaking News

‘രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ കൂടി കേൾക്കണം, വിശദീകരണം വരേണ്ടതുണ്ട്’; കോൺഗ്രസ് നേതാക്കൾ

Spread the love

അശ്ലീല സന്ദേശ വിവാദത്തിൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടുന്നതിന് മുൻപ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദങ്ങൾ കൂടി കേൾക്കണമെന്ന് കോൺഗ്രസ് നേതാക്കൾ. കെപിസിസി അധ്യക്ഷനുമായുള്ള ആശയവിനിമയത്തിലാണ് നേതാക്കളുടെ നിർദേശം. അവന്തികക്കുള്ള മറുപടി പോലെ മറ്റ് വിവാദങ്ങളിലും വിശദീകരണം വരേണ്ടതുണ്ടെന്ന് നേതാക്കൾ പറയുന്നു.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട കെപിസിസി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ രാഹുലിന്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് അറിയിച്ചിരുന്നത്. എന്നാൽ രാഹുലിന് പറയാനുള്ളത് കൂടി കേൾക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രാജി സമ്മർദത്തിൽ നിന്ന് കോൺ​ഗ്രസ് നേതാക്കൾ പിന്നോട്ട് പോവുകയാണ്.

പരാതിയോ കേസോ ഇല്ലാതെ സ്ഥാനം ഒഴിയണമെന്ന് എങ്ങനെ ആവശ്യപ്പെടുമെന്ന് കെപിസിസി നേതൃത്വം. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ നേതൃത്വത്തിന്റെ നിർണായക തീരുമാനം. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നതിന് തടസ്സം ഇല്ല.

You cannot copy content of this page