Breaking News

സംഘം ചേർന്ന് ബഹളം വെച്ചു, സംഘർഷ സാധ്യതയുണ്ടാക്കി; ആരോഗ്യ മന്ത്രിയോട് ശമ്പളം ചോദിച്ചവര്‍ക്കെതിരെ കേസ്

Spread the love

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് ബഹളം വെക്കുകയും സംഘർഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. ഗവ.മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടാനം ചെയ്യാൻ ചെവ്വാഴ്ചയാണ് മന്ത്രി വീണാ ജോർജ് എത്തിയത്.

 

എച്ച്ഡിസിക്ക് കീഴിൽ ജോലി ചെയ്യുന്ന നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്‍റ്, എക്സറെ ടെക്നീഷ്യൻമാർ, ശുചീകരണ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് മന്ത്രിയോട് രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്. വേഗത്തിൽ പോകാൻ ഒരുങ്ങി യതോടെ മന്ത്രിയെ കാണണമെന്ന ആവശ്യവുമായി ജീവനക്കാർ ബഹളം വച്ചിരുന്നു. പ്രിൻസിപ്പാൾ ഡോ.കെകെ അനിൽ രാജിന്‍റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തത്.

You cannot copy content of this page