Breaking News

വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ; മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്; സഹകരിക്കാൻ താൽപര്യമില്ലെന്ന് കുടുംബം

Spread the love

നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ സഹകരിക്കാൻ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. മറ്റ് നിയമ നടപടികളിലേക്ക് പോകാൻ താത്പര്യമില്ലെന്ന് കുടുംബം പറയുന്നു. വിൻസിയുടെ പിതാവ് ഇക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

അതേസമയം വിൻസി അലോഷ്യസ് സംഘടനങ്ങൾക്ക് നൽകിയ പരാതി പോലീസിന് കൈമാറിട്ടില്ല. നടിയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം എന്ന് സംഘടനകളുടെ വിശദീകരണം. ലൈഗീക അതിക്രമംവുമായി ബന്ധപെട്ട കാര്യങ്ങൾ പരാതിയിൽ ഇല്ലാത്തതും പോലീസിന് പരാതി കൈമാറാതത്തിന് കാരണം. വിൻസി നൽകിയ പരാതിയിൽ മേൽ ഷൈൻ ടോമിനെതിരെ നടപടി ഉണ്ടാകും. താൽകാലികമായി സിനിമകളിൽ നിന്ന് മാറ്റി നിർത്താനാണ് നീക്കം.

തിങ്കളാഴ്ച ചേരുന്ന ഫിലിം ചേമ്പർ യോഗത്തിൽ തീരുമാനമുണ്ടാകും. ‌പുതിയ സിനിമകൾ കമ്മിറ്റ് ചെയ്യാനാവില്ല. നന്നാവാൻ ഒരു അവസരം കൂടി നൽകുമെന്ന് സിനിമ സംഘടന വ്യക്തമാക്കി. ഷൈന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി. ഫിലിം ചേംബർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ എന്നീ സംഘടനകൾക്കാണ് നടി വിൻസി അലോഷ്യസ് പരാതി നൽകിയിട്ടുള്ളത്. പരാതി അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെ അമ്മ നിയോഗിച്ചിരുന്നു.

You cannot copy content of this page