Breaking News

വെറും 92 റണ്‍സിന് ഓള്‍ ഔട്ട്!; പാക് ടീമിനെതിരെ കമന്റുകളുമായി സ്വന്തം കാണികള്‍

Spread the love

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ അവസാനമത്സരത്തില്‍ ദയനീയ ജോല്‍വി ഏറ്റുവാങ്ങിയ പാക്‌സ്താന്‍ ടീമിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി പാക് ക്രിക്കറ്റ് ആരാധകര്‍. ബുധനാഴ്ച നടന്ന മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വെറും 92 റണ്‍സ് എടുക്കാന്‍ മാത്രമാണ് പാക് താരങ്ങള്‍ക്ക് സാധിച്ചത്. ഫലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് 202 റണ്‍സിന്റെ കൂറ്റന്‍ വിജയം കണ്ടെത്തിയതിനൊപ്പം പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തു. റണ്‍സ് വ്യത്യാസത്തില്‍ പാകിസ്താന്റെ ഏറ്റവും വലിയ ഏകദിന തോല്‍വിയായി മാറി ബുധനാഴ്ച്ചയിലെ മത്സരം. 34 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വെസ്റ്റ് ഇന്‍ഡീസ് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായാണ് 200 റണ്‍സിലധികം സ്‌കോറിന് പാകിസ്താന്‍ വിന്‍ഡീസിനോട് ഏകദിന മത്സരത്തില്‍ പരാജയപ്പെടുന്നത്. 2015-ലായിരുന്നു ഇതിന് മുമ്പ് കരീബിയന്‍ ടീമിനോട് ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയത്. 2015-ലെ ക്രൈസ്റ്റ്ചര്‍ച്ച് ലോകകപ്പില്‍ 150 റണ്‍സിനാണ് പാകിസ്താനെ വെസ്റ്റ് ഇന്‍ഡീസ് അന്ന് പരാജയപ്പെടുത്തിയിരുന്നത്.

You cannot copy content of this page