Breaking News

‘ലിസ്റ്റിൽ ഇടം പിടിച്ചത് ഒഴിവാക്കിയ വോട്ടുകൾ’; തൃശൂരിലെ കള്ളവോട്ട് വെളിപ്പെടുത്തൽ ശരിവച്ച് BLO

Spread the love

തൃശൂർ പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ആറ് കള്ളവോട്ടുകൾ തന്റെ മേൽവിലാസത്തിൽ ചേർത്തെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ ശരിവച്ച് ബൂത്ത്‌ ലെവൽ ഓഫീസർ ആയിരുന്ന ആനന്ദ് സി മേനോൻ. ഒഴിവാക്കിയ വോട്ടുകളാണ് ലിസ്റ്റിൽ ഇടം പിടിച്ചതെന്ന് ആനന്ദ് സി മേനോൻ  പറഞ്ഞു.

ചട്ടപ്രകാരമാണ് എല്ലാം ചെയ്തതെന്നും , പിന്നീട് എന്ത് സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും ആനന്ദ് സി മേനോൻ പറഞ്ഞു. ബിഎൽ‌ഒമാരുടെ അറിവോടുകൂടിയാണ് ഇവരെ ചേർത്തത് എന്നൊരു ആരോപണമായിരുന്നു എൽഡിഎഫും യുഡിഎഫും അടക്കം ഉയർത്തിയത്. എന്നാൽ ഈ ആരോപണം തീർത്തും തള്ളുകയാണ് ആനന്ദ്. വോട്ടേഴ്സ് ലിസ്റ്റിൽ ഇടം പിടിച്ച ആളുകളെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് വോട്ടർ പട്ടികയിൽ ആളെ ചേർത്തിട്ടുള്ളൂ. ലിസ്റ്റിൽ ചിലർ ആബ്സെന്റ് വോട്ടുകൾ ആണെന്ന വിവരം അറിയിച്ചിരുന്നുവെന്ന് ആനന്ദ് വ്യക്തമാക്കുന്നു.

ഇത് സംബജന്ധിച്ച് ബന്ധപ്പെട്ട ആളുകളെ രേഖാമൂലം തന്നെ അറിയിച്ചിരുന്നു എന്നുള്ളതാണ് ആനന്ദ് അറിയിക്കുന്നത്. അങ്ങനെയെങ്കിൽ ഈ എങ്ങനെയാണ് ഈ ഒൻപത് പേർ അടക്കമുള്ളവർ എങ്ങനെയാണ് വീണ്ടും വോട്ടർ പട്ടികയിൽ വന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ഇന്നലെയാണ് പൂങ്കുന്നത്തെ വീട്ടമ്മ വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. താൻ പോലുമറിയാതെ തൻ്റെ മേൽവിലാസത്തിൽ ഒമ്പത് പേർ വോട്ടർ പട്ടികയിൽ ചേർ ഇടംപിടിച്ചു എന്നുള്ളതായിരുന്നു വീട്ടമ്മയുടെ വെളിപ്പെടുത്തൽ.

You cannot copy content of this page