Breaking News

ഓൺലൈൻ മദ്യ വിൽപ്പന; ബെവ്‌കോയുടെ ശിപാർശ തള്ളാതെ സർക്കാർ

Spread the love

സംസ്ഥാനത്ത് ഓൺലൈൻ മദ്യ വിൽപ്പനക്കായി ബെവ്‌കോ സമർപ്പിച്ച പ്രൊപ്പോസൽ പൂർണമായി തള്ളാതെ സർക്കാർ. നിലവിൽ ഓൺലൈൻ മദ്യ വിതരണത്തിന് എടുത്തുചാടി അനുമതി നൽകേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്. എന്നാൽ ബെവ്‌കോയുടെ പുതുക്കിയ മാനദണ്ഡങ്ങൾ അടങ്ങുന്ന പ്രൊപ്പോസൽ നടപ്പിലാക്കാൻ കഴിയുമോ എന്ന് സർക്കാർ ചർച്ച ചെയ്യും.

സർക്കാർ അനുമതി ലഭിച്ചില്ലെങ്കിൽ ആപ്ലിക്കേഷനിൽ പണം നൽകി ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങുന്നത് പരിശോധിക്കാനാണ് ബെവ്‌കോ ആലോചന മുൻകൂട്ടി ബുക്ക് ചെയ്തു പണമടച്ചു ബാർകോഡുമായി ഔട്ട്ലെറ്റിലെത്തിയാൽ ഉപഭോക്താവിന് മദ്യം വാങ്ങാൻ കഴിയുന്ന രീതിയായിരിക്കും ആദ്യം പരീക്ഷിക്കുക.

 

കൊവിഡ് കാലത്ത് തിരക്കു ഒഴിവാക്കാൻ ഓൺലൈനായി ബുക്ക് ചെയ്തു ഔട്ട്ലെറ്റിലൂടെ മദ്യം വിതരണം ചെയ്തിരുന്നു. ഇതിനുശേഷം വാതിൽപ്പടി മദ്യ വിതരണം ആലോചിച്ചില്ലെങ്കിലും തൽക്കാലം വേണ്ടെന്ന നിലപാടിലായിരുന്നു സർക്കാർ. സെപ്റ്റംബർ മുതൽ 20 രൂപ മദ്യത്തിന് ഡെപ്പോസിറ്റ് വാങ്ങിയായിരിക്കും വിൽപ്പന. തിരികെ ഔട്ട്ലെറ്റിൽ എത്തി കുപ്പി തിരികെ നൽകുമ്പോൾ പണം മടക്കി കൊടുക്കുന്നതാണ് രീതി. പ്ലാസ്റ്റിക് – ഗ്ലാസ് കുപ്പികൾക്കും 20 രൂപ അധികം ഈടാക്കും

You cannot copy content of this page