Breaking News

ഞാൻ മദ്യപിക്കാറുണ്ട്, എൻ്റെ സമ്മതമില്ലാതെ അബോര്‍ഷൻ നടത്തി; ഷാര്‍ജയില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവിൻ്റെ ശബ്ദ സന്ദേശം പുറത്ത്

Spread the love

 

കോഴിക്കോട്: താൻ മദ്യപിക്കാറുണ്ടെന്ന കുറ്റസമ്മതം നടത്തി ഷാർജയില്‍ തൂങ്ങി മരിച്ച യുവതിയുടെ ഭർത്താവ് സതീശൻ. അവധി ദിവസം താൻ മദ്യപിക്കാറുണ്ടെന്നും താനും അതുല്യയും തമ്മില്‍ മാനസികമായി അകല്‍ച്ചയിലായിരുന്നെന്നും സതീശൻ പറഞ്ഞു.

വാട്ട്സാപ്പ് സന്ദേശത്തിലൂടെയാണ് സതീശൻ്റെ തുറന്നു പറച്ചില്‍.

അതുല്യ രണ്ടുമാസം ഗർഭിണിയായിരുന്നു. എന്നാല്‍ എൻ്റെ സമ്മതമില്ലാതെ അബോർഷൻ ചെയ്തു. അത് എനിക്ക് മാനസികമായി പ്രയാസമുണ്ടാക്കി. മദ്യപിക്കുമ്ബോള്‍ ഇക്കാര്യമൊക്കെ ഓർമ്മ വരുമെന്നും അപ്പോള്‍ പ്രശ്നമാകുമെന്നും സതീശൻ പറയുന്നു.

നിലവില്‍ സതീശനെതിരേ പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തു.43 പവന്‍ സ്വര്‍ണം സ്ത്രീധനം ആയി ലഭിച്ചിരുന്നെന്നും ഇതു കുറഞ്ഞുപോയെന്ന് ആരോപിച്ച്‌ അതുല്യയെ സതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമുള്ള പരാതിയിലാണ് കേസെടുത്തത്.

തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്ഷന്‍ അതുല്യ ഭവനില്‍ എസ് രാജശേഖരന്‍ പിള്ളയുടെയും തുളസിഭായിയുടെയും മകളാണ് മരിച്ച അതുല്യ ശേഖർ. കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.‏

You cannot copy content of this page