Breaking News

നാലമ്പലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കും:ജോസ് കെ മാണി എംപി.

Spread the love

പാലാ /രാമപുരം: കേരളത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞ രാമപുരത്തെ നാലമ്പലങ്ങളിലെ വികസനത്തിന് വേണ്ടി കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. കെ.എസ്.ആര്‍.റ്റി.സി. ബഡ്ജറ്റ് ടൂറിസം പദ്ധതിയില്‍പ്പെടുത്തി വിവിധ ഡിപ്പോകളില്‍ നിന്നും നാലമ്പലങ്ങളിലേയ്ക്ക് നടത്തുന്ന സര്‍വ്വീസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് അമനകര ശ്രീഭരതസ്വാമി ക്ഷേത്രാങ്കണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമനകര ഭരതസ്വാമി ക്ഷേത്രത്തില്‍ ഹൈ മാറ്റ്‌സ് ലൈറ്റും, കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിലെ മതില്‍ നിര്‍മാണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു. മേതിരി ശ്രീശത്രുഘ്‌ന സ്വാമി ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് എടുത്തിരിക്കുന്നത്. ഇറിഗേഷന്‍ വകുപ്പില്‍ നിന്നും ഫണ്ട് അനുവദിക്കുമെന്നും എം.പി. പറഞ്ഞു. തന്റെ പിതാവ് ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ നാലമ്പലങ്ങളുടെ വികസനം പ്രത്യേക താല്‍പര്യമെടുത്ത് 62 കോടി രൂപ അനുവദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ഭാരവാഹികളായ വി. സോമനാഥന്‍ നായര്‍ അക്ഷയ, പി.പി. നിര്‍മ്മലന്‍, സലി ചെല്ലപ്പന്‍, ഉഴവൂര്‍ ബ്ലേക്ക് പഞ്ചായത്ത് മെമ്പര്‍ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ട്, ഉഴവൂര്‍ ബ്ലേക്ക് പഞ്ചായത്ത് മുന്‍ മെമ്പര്‍ ഡി. പ്രസാദ് ഭക്തി വിലാസ് എന്നിവര്‍ പ്രസംഗിച്ചു.

You cannot copy content of this page