Breaking News

കൊച്ചി കായലിലേക്ക് മാലിന്യം; വിനോദസഞ്ചാരി വീഡിയോ പകർത്തി, 25,000 രൂപ പിഴയൊടുക്കി എം ജി ശ്രീകുമാര്‍

Spread the love

തിരുവനന്തപുരം: കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നും മാലിന്യപ്പൊതി കായലിലേക്ക് വീഴുന്നത് വിനോദസഞ്ചാരി മൊബൈൽ ഫോണിൽ പകർത്തിയതാണ് വിനയായത്. വീഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് നോട്ടീസ് നൽകിയത്.

എന്നാൽ ആരാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് തിരിച്ചറിയാനായിട്ടില്ല. ഗായകൻ കഴിഞ്ഞ ദിവസം പിഴയും ഒടുക്കി. നാലു ദിവസം മുൻപ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്താണ് വിനോദസഞ്ചാരി വീഡിയോ പോസ്റ്റ് ചെയ്തത്.

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി മറുപടി നൽകി. പിന്നാലെയാണ് തുടർ നടപടികൾ ഉണ്ടായത്. ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

You cannot copy content of this page