Breaking News

‘ഇസ്രയേലിലെ സയണിസ്റ്റുകളും ഇവിടുത്തെ ആർഎസ്എസും ഇരട്ടപെറ്റവർ, ഇറാന് നേരെയുള്ള ആക്രമണത്തെ നേരിയ തോതിൽ അപലപിക്കാൻ രാജ്യത്തിനായില്ല’: മുഖ്യമന്ത്രി

Spread the love

ഇറാന് നേരെയുള്ള ആക്രമണത്തെ നേരിയ തോതിൽ അപലപിക്കാൻ പോലും നമ്മുടെ രാജ്യത്തിനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയെ പ്രീണിപ്പിക്കാൻ അര അക്ഷരം പോലും സംസാരിക്കാൻ കഴിയാത്ത രാജ്യമായി നമ്മുടേത് മാറി.

BJP എന്നത് RSS ൻ്റെ നേത്യത്വം അംഗീകരിച്ച രാഷട്രീയ പാർട്ടി. RSS നയം നടപ്പാക്കുന്ന പാർട്ടിയാണ്. ഇസ്രയേലിലെ സയണിസ്റ്റുകളും ഇവിടുത്തെ RSS ഉം ഇരട്ട പെറ്റവർ.SFI പ്രധാന കാലഘട്ടത്തിലൂടെ കടന്നുപോകുന്നു.ഒരു ഭാഗത്ത് വിദ്യാഭ്യാസ സമ്പ്രദായം കാവിവൽക്കരിക്കാൻ ശ്രമിക്കുന്നു.

പാഠങ്ങൾ തിരുത്തുന്നു. മറ്റൊരു ഭാഗത്ത് രാജ്യത്തിൻ്റെ നിലനിൽപ്പ് അപകടത്തിൽപ്പെടുത്തുന്നു. മതനിരപേക്ഷതയെ തള്ളി പറയുന്നു. ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്നു. ഭരണഘടനയിലെ ആപ്തവാക്യങ്ങൾ തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിമർശനം ഉയരുന്നു. മൂന്നംഗ പട്ടികയിൽ ഭേദം റവാഡയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്ന് പേരുടെയും സർവീസ് ചരിത്രം കാബിനറ്റിൽ പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

You cannot copy content of this page