Breaking News

‘ശ്രീനാരായണ ഗുരുവിൻ്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്’; പ്രധാനമന്ത്രി

Spread the love

ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. .സബ് കാ സാഥ്, സബ്കാ വികാസ് എന്നത് ഗുരുദേവൻ്റെ ആശയമാണ്. ശ്രീ നാരായണഗുരു 100 വർഷം മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മഹാത്മാ ഗാന്ധി – ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രധാനമന്ത്രിയെ പ്രശംസിച്ചു.
“മതഭേദങ്ങൾക്കപ്പുറം രാജ്യപുരോഗതിക്കായി പ്രവർത്തിക്കുന്ന മഹാനാണ് നരേന്ദ്ര മോദി. നിരവധി പ്രധാനമന്ത്രിമാർ ഭാരതത്തിൽ ഭരണം നടത്തിയിട്ടുണ്ട്, എന്നാൽ ഇന്ത്യ ഇതുവരെ ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ല. പ്രധാനമന്ത്രി മഹാത്മാ ഗാന്ധിയുടെ പ്രതീകമാണ്,” എന്നും സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു റോഡ് ആവശ്യപ്പെട്ടിട്ടുണ്ട്; വിഷയത്തിൽ പരിശോധനം നടക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം അറിയിച്ചു.
മോദി ഒരു ശുപാർശയുമില്ലാതെയാണ് ശിവഗിരിയുടെ പരിപാടിയിൽ പങ്കെടുത്തത് എന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.

You cannot copy content of this page