Breaking News

ടെഹ്റാനിൽ തീമഴ; ഇറാന്റെ ആണവായുധ ഗവേഷണ ആസ്ഥാനം തകർത്തെന്ന് ഇസ്രയേൽ സേന

Spread the love

ഇറാന്റെ ടെഹ്റാനിലെ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചെന്ന് ഇസ്രേയേൽ വ്യോമസേന. ഇറാന്റെ ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടത്തി. ഇതിനായി 60 വ്യോമസേന വിമാനങ്ങൾ ആക്രണത്തിൽ പങ്കെടുത്തെന്ന് ഇസ്രയേൽ വ്യക്തമാക്കി. പല ഫോർമുലകളിലുള്ള മിസൈലുകളാണ് ഇറാൻ ഇസ്രയേലിനെ തകർക്കാനായി പ്രയോഗിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള സമവായം ഉണ്ടാകുമോ എന്നാണ് എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുന്നത്. ഒരു തരത്തിലും സമവായത്തിന് തയ്യാറല്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ഇസ്രയേൽ. അമേരിക്കയുടെ പിന്തുണ കൂടി ഇസ്രയേൽ തേടുന്നുണ്ട്. ഇക്കാര്യത്തിൽ ട്രംപ് രണ്ടാഴ്ചത്തെ സമയമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ ഇസ്രയേലിൽ വീണ്ടും ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ബീർഷെബയിൽ താമസസ്ഥലങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. ഇറാന്റെ നിരവധി ഡ്രോണുകൾ ഇന്നലെ രാത്രി ഇസ്രയേൽ തകർത്തിരുന്നു.
ഇറാൻ ഇസ്രയേൽ സംഘർഷ സാഹചര്യത്തിൽ യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് നടക്കും. ഇറാന്റെ അഭ്യർത്ഥന പരിഗണിച്ചാണ് യോഗം.

You cannot copy content of this page