വാഹനത്തിന്റെ മിറര്‍ കമ്പി നെഞ്ചില്‍ തുളച്ചു കയറി 59 വയസുകാരന് ദാരുണാന്ത്യം

Spread the love

വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ബൈക്കിന്റെ മിറര്‍ കമ്പി നെഞ്ചില്‍ തുളച്ചു കയറി 59 വയസുകാരന് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം നടന്നത്. തെക്കേകുറ്റ് വീട്ടില്‍ ബെന്നി എന്‍ വി ആണ് മരിച്ചത്. മാവേലിക്കര റോഡില്‍ ബിഎസ്എന്‍എല്‍ ഭവന് മുമ്പിലായിരുന്നു അപകടം.

കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. വണ്‍വേയില്‍ നിന്നും എത്തിയ ബൈക്ക് ബെന്നി ഓടിച്ചിരുന്ന ആക്ടീവ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിപ്പോയ ബൈക്കിന്റെ മിറര്‍ സ്ഥാപിച്ചിരുന്ന കമ്പി ബെന്നിയുടെ നെഞ്ചില്‍ തുളച്ച് കയറുകയായിരുന്നു. നെഞ്ചില്‍ മാരകമായ മുറിവേറ്റ ബെന്നിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ തിരുവല്ല പൊലീസ് കേസെടുത്തു. ഇരുവാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

You cannot copy content of this page