Breaking News

‘വിദ്യാർഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല; ചിലർ തെറ്റിദ്ധരിച്ചു’; മന്ത്രി എ കെ ശശീന്ദ്രൻ

Spread the love

നിലമ്പൂർ വെള്ളക്കെട്ടയിൽ പതിനഞ്ചുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. താൻ പറഞ്ഞതിൽ ചിലർ തെറ്റിദ്ധരിച്ചുവെന്നും പ്രസ്താവന വളച്ചൊടിച്ചെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ​ഗൂഢാലോചന നടത്തിയെന്നാണ് പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു.

തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ആണ് ഇപ്പോൾ ​ഗൂഢാലോചന നടക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മരണത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു. സർക്കാർ സ്പോൺസേർഡ് ആണെന്ന് യുഡിഎഫ് ആരോപിച്ചു. അതിൽ ആർക്കും പരാതിയില്ലമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കിട്ടിയ അവസരം മുതലെടുക്കാൻ എല്ലാ ഏർപ്പാടും അവർ നടത്തിയെന്ന് മന്ത്രി പറഞ്ഞു. അത് ശരിയായില്ലെന്നാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.

താൻ മോശക്കാരനാണെന്ന് വരുത്തി തീർക്കുന്നു. പ്രദേശവാസികൾ പറഞ്ഞ കാര്യമാണ് താൻ പറഞ്ഞത്. മരണത്തിൽ ഗൂഢാലോചനയില്ല. എന്നാൽ മന്ത്രിയെയും വനം വകുപ്പിനെയും കുടുക്കാൻ ഗൂഢാലോചന നടന്നു. വിവാദത്തിന് തിരികൊളുത്തിയത് താനല്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. അതേസമയം പന്നികളെ പിടികൂടുന്നതിൽ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന് വീഴ്ചയുണ്ടെന്നാണ് എൽഡിഎഫ് ആരോപണം. 15 കാരൻ ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബിയ്ക്ക് അനാസ്ഥയുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

You cannot copy content of this page