Breaking News

ഗ്രെറ്റ തുൻബർഗ് അടക്കം പന്ത്രണ്ട് പേർ ഗസ്സയിലേക്ക്; ബോട്ട് നടുക്കടലിൽ തടഞ്ഞ് ഇസ്രയേൽ സേന

Spread the love

ലോക പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് അടക്കം പന്ത്രണ്ട് പേർ ഗസ്സയിലേക്ക് സഞ്ചരിച്ചിരുന്ന ബോട്ട് നടുക്കടലിൽ ഇസ്രയേൽ സേന തടഞ്ഞു. ഗസ്സയിൽ ജീവകാരുണ്യ പ്രവർത്തനത്തിന് അനുവദിക്കില്ലെന്ന് ഇസ്രയേൽ. ഇസ്രയേൽ ആക്രമണത്തിൽ ഭക്ഷ്യകേന്ദ്രത്തിൽ അടക്കം നൂറോളം പലസ്തീനികൾ കൊല്ലപ്പെട്ടു.

യൂറോപ്യൻ പാർലമെന്റ് അംഗമായ റിമ ഹസ്സൻ, ഗെയിം ഓഫ് ത്രോൺസിലെ നടൻ ലിയാം കണ്ണിംഗ്ഹാം ഉൾപ്പെടെ 12 അന്താരാഷ്ട്ര പ്രവർത്തകരാണ് യാത്രയിൽ ഗ്രെറ്റയ്ക്കൊപ്പം ഉണ്ടായിരുന്നത്. ഫ്രീഡം ഫ്ലോട്ടില്ലയിലെ സന്നദ്ധപ്രവർത്തകര ഇസ്രയേൽ സൈന്യം പുലർച്ചെ 2 മണിയോടെ അറസ്റ്റ് ചെയ്തതായി ഹസ്സൻ പറഞ്ഞു. തെക്കൻ ഇറ്റലിയിലെ തുറമുഖമായ കാറ്റാനിയയിൽ നിന്ന് പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടില്ല കോയലിഷന്റെ (FFC) ഉടമസ്ഥതയിലുള്ള മാഡ്ലീൻ എന്ന ബോട്ടിലാണ് ഗ്രേറ്റയും ടീമും യാത്ര പുറപ്പെട്ടത്.

കപ്പൽ ഗാസയിൽ എത്തുന്നത് തടയുമെന്ന് ഇസ്രായേൽ മുമ്പ് അറിയിച്ചിരുന്നു. പഴച്ചാറുകൾ, പാൽ, അരി, ടിന്നിലടച്ച ഭക്ഷണപദാർഥങ്ങൾ, പ്രോട്ടീൻ ബാറുകൾ തുടങ്ങിയവയാണ് കപ്പലിലുള്ളത് എന്നാണ് വിവരം. ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിനും ഇസ്രായേലിന്റെ കടൽ ഉപരോധത്തെ വെല്ലുവിളിക്കാനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനമാണ് ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ.

You cannot copy content of this page