Breaking News

വാഹനത്തിൽ 21 കുട്ടികൾ; തിരുവനന്തപുരത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Spread the love

തിരുവനന്തപുരത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. കിളിമാനൂർ നഗരൂർ ഊന്നൻകല്ലിലാണ് സംഭവം നടന്നത്. വെള്ളല്ലൂർ ഗവർൺമെന്റ് LPS ലെ സ്കൂൾ ബസ് ആണ് അപടത്തിൽപ്പെട്ടത്. റോഡിൽ നിന്നും വയലിലേക്ക് വീഴുകയായിരുന്നു. റോഡിന് വീതിയില്ലാത്ത ഭാഗം ചരിഞ്ഞ് വലയിലേക്ക് പതിക്കുകയായിരുന്നു. ബസ് പൂർണമായും ചരിഞ്ഞ് വയലിലേക്ക് വീഴുകയായിരുന്നു.

പരുക്കേറ്റ കുട്ടികളെ കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. വാഹനത്തിൽ 21 കുട്ടികളും ഡ്രൈവറും ആയയും സ്കൂളിലെ ഒരു അദ്ധ്യാപകനുമാണ് ഉണ്ടായിരുന്നത്. ആർക്കും ഗുരുതര പരുക്കില്ല. ഒരു കുട്ടിക്കാണ് പരുക്ക് ഗുരുതരമായുള്ളത്. കുട്ടിയെ വിദഗ്‌ധ ചികിത്സയ്ക്കായി മാറ്റി.

You cannot copy content of this page