Breaking News

തിരുവാണിയൂരിലെ നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്

Spread the love
എറണാകുളം തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില് അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്. 22 അംഗ സംഘമാണ് രൂപീകരിച്ചത്. മൂന്ന് വനിത എസ്‌ഐമാര് ഉള്പ്പെടെ നാല് വനിതകളും ടീമിലുണ്ട്. ചെങ്ങമനാട് പോലീസ് സ്റ്റേഷന് പരിധിയിലും പീഡനക്കേസ് പുത്തന്കുരിശ് സ്റ്റേഷന് പരിധിയിലുമാണ് കൊലപാതകം നടന്നത്.
കേസില് കൂടുതല് ദുരൂഹതകള് വരുത്തി കൊണ്ടാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന വിവരം പുറത്തുവരുന്നത്. പോസ്റ്റ്‌മോര്ട്ടത്തിന് പിന്നാലെ ഡോക്ടര്മാര് നല്കി വിവരത്തിന്റെ അടിസ്ഥാനത്തില് പൊലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഒരു വര്ഷത്തിലധികമായി പ്രതിക്കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടില് ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താണ് കുട്ടിയെ എടുത്തുകൊണ്ടുപോയി പ്രതി ഉപദ്രവിച്ചത്.കുട്ടി അമ്മയോട് പറഞ്ഞിരുന്നതായും,കുട്ടിയുടെ അമ്മ പ്രതിയെ തല്ലിയതായും ഇയാള് പൊലീസിനു മൊഴി നല്കിയിട്ടുണ്ട്.
കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില് അടക്കം മുറിവുണ്ടായിരുന്ന കാര്യം പോസ്റ്റ്‌മോര്ട്ടം ചെയ്ത ഡോക്ടര്മാരാണ് പൊലീസിനെ അറിയിച്ചത്. ശാസ്ത്രീയ തെളിവുകള് അടക്കം മുന്നില് വച്ച് പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതികുറ്റം സമ്മതിച്ചത്. രാത്രിയില് കുട്ടിയുടെ വീട്ടില് കൂട്ടുകിടക്കാന് പോകുന്ന സമയത്തായിരുന്നു പ്രതി കുട്ടി ഉപദ്രവിച്ചിരുന്നത്. പത്തിലധികം തവണ പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നതായും പ്രതി മൊഴി നല്കിയിട്ടുണ്ട്. കുട്ടി അമ്മയോട് പീഡന വിവരം പറഞ്ഞിരുന്നുവെങ്കിലും അമ്മ ഈ വിവരം ആരോടെങ്കിലും പറഞ്ഞു എന്നതും പൊലീസിന്റെ അന്വേഷണപരിധിയിലാണ്. പോക്‌സോ, ബാലനീതി നിയമപ്രകാരം ആണ് നിലവില് കുറ്റം ചുമത്തിയിരിക്കുന്നത്. വിശദമായ തെളിവ് ശേഖരണത്തിന് കോടതിയില് ഹാജരാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയില് വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്.

You cannot copy content of this page