Breaking News

‘മദ്രസ വിദ്യാർത്ഥികൾ പാകിസ്താന്റെ രണ്ടാം പ്രതിരോധ നിര,ആവശ്യമനുസരിച്ച് യുദ്ധത്തിന് ഉപയോഗിക്കും’; പാക് പ്രതിരോധ മന്ത്രി

Spread the love

രാജ്യത്തിന്റെ രണ്ടാം പ്രതിരോധ നിരയാണ് മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പാർലമെന്റിൽ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം വർധിക്കുന്നതിനിടെ പാക് പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ഇന്ത്യ ടുഡേ ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

“മദ്രസകളെയോ മദ്രസ വിദ്യാർത്ഥികളെയോ സംബന്ധിച്ചിടത്തോളം, അവർ ഞങ്ങളുടെ പ്രതിരോധത്തിന്റെ രണ്ടാം നിരയാണെന്നതിൽ സംശയമില്ല. അവിടെ പഠിക്കുന്ന യുവാക്കളെ, സമയമാകുമ്പോൾ, 100 ശതമാനം ആവശ്യാനുസരണം ഉപയോഗിക്കും.” അദ്ദേഹത്തിന്റെ ഈ പ്രസ്താവനയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം ഈ ആഴ്ച ആദ്യം, സിഎൻഎൻ അഭിമുഖത്തിൽ ഇന്ത്യൻ പോർവിമാനങ്ങൾ വെടിവച്ചിട്ടെന്ന അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും ഖവാജ ആസിഫിന് കൃത്യമായ തെളിവുകൾ നൽകാൻ കഴിഞ്ഞില്ല. പോർവിമാനങ്ങൾ വെടിവച്ചിട്ടെന്ന അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ആസിഫ് പറഞ്ഞു.

ഇതിനിടെ ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്നുള്ള വിചിത്ര വാദവും ഖവാജ ആസിഫ് ഉന്നയിച്ചു. ഇതിന് പിന്നിലെ കാരണമായി വിചിത്ര വാദമാണ് ഖ്വാജ ആസിഫ് മുന്നോട്ടുവെച്ചത്. ഇന്ത്യൻ ഡ്രോണുകൾ തടയാതിരിക്കാൻ പാകിസ്ഥാൻ മന:പൂർവം തീരുമാനിച്ചത് തങ്ങളുടെ സൈനിക ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനങ്ങൾ വെളിപ്പെടുത്താതിരിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

You cannot copy content of this page