Breaking News

KSRTCയിൽ പുതുമാറ്റം: ജീവനക്കാർക്ക് ഏപ്രിൽ 30ന് ശമ്പളമെത്തി

Spread the love

കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും മെയ് മാസത്തെ ശമ്പളം മുപ്പതിന് അക്കൗണ്ടിലെത്തി. ഓവർഡ്രാഫ്റ്റും സർക്കാർ സഹായവും ചേർത്താണ് ശമ്പളം നൽകിയത്. മുഴുവൻ ജീവനക്കാർക്കും മേയ് മാസത്തെ ശമ്പളം ഇന്നലെ അക്കൗണ്ടിൽ എത്തി. പ്രതിസന്ധികൾ ഉണ്ടെങ്കിലും ശമ്പളം കൃത്യമായി നൽകുമെന്ന് വകുപ്പ് മന്ത്രി ഉറപ്പ് നൽകിയിരുന്നു.

കഴിഞ്ഞ മാസം മുതലാണ് ഒന്നാം തീയതി ശമ്പളം എത്തി തുടങ്ങിയത്. എട്ടു വർഷത്തിന് ശേഷമാണ് മുൻ‌കൂർ ശമ്പളം എത്തുന്നത്. നേരത്തെ മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തുതുടങ്ങി. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് ഒന്നാം തീയതി ശമ്പളം പൂർണമായി നൽകിയിരുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത വകുപ്പ് മന്ത്രി കെബി ​ഗണേഷ് കുമാറിന്റെയും പ്രധാന പ്രഖ്യാപനമായിരുന്നു.

You cannot copy content of this page