Breaking News

‘ജിമ്മിൽ പോകാതെ വണ്ണം കുറച്ചു’ ; എന്താണ് വിദ്യാബാലൻ വെളിപ്പെടുത്തിയ ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് ?

Spread the love

അടുത്തിടെ ബോളിവുഡ് നടി വിദ്യാ ബാലൻ തന്റെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റാണെന്ന് വെളിപ്പെടുത്തിയിരുന്നു. തന്റെ ശരീരഭാരം കൂടുന്നതിന് കാരണം കൊഴുപ്പ് അല്ലെന്നും നീരുവീക്കമാണെന്നും , ജിമ്മിൽ പോകാതെ ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് പ്ലാൻ പിന്തുടർന്നതാണ് വണ്ണം കുറയാൻ കരണമായതെന്നുമുള്ള അവരുടെ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. ഇതിനെ ശരിവെച്ചുകൊണ്ട് നടി ജ്യോതികയും രംഗത്തെത്തിയിരുന്നു.

എന്നാൽ എന്താണ് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്?

ശരീരത്തിന് ഉണ്ടാകുന്ന വീക്കം തടയാനായി പിന്തുടരുന്ന ഭക്ഷണരീതിയാണ് ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്.ഹൃദ്രോഗം, ആർത്രൈറ്റിസ് ,പ്രമേഹം, സമ്മർദ്ദം, മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, അല്ലെങ്കിൽ ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം ഈ ആരോഗ്യപ്രശ്നത്തിന് കാരണമാകും. ഹ്രസ്വകാല വീക്കം സുഖപ്പെടുത്താനാകുമെങ്കിലും ,തുടർച്ചയായ വീക്കം ശരീരത്തിലെ കലകളെ നശിപ്പിക്കുകയും രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഭക്ഷണത്തിന്റെ പ്രധാന്യമേറുന്നത്.

മെച്ചപ്പെട്ട ഭക്ഷണക്രമം ശീലമാക്കിയാൽ രോഗം തടയാനാകും , ഇതിനായി ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്ബീറ്റ കരോട്ടിൻ അടങ്ങിയിരിക്കുന്ന കാരറ്റ്, വൈറ്റമിൻ എ, സി എന്നിവയുടെ സ്രോതസ്സായ കാപ്സിക്കം, ഉള്ളി എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വീക്കം തടയാൻ സഹായിക്കും.
ആന്റി ഓക്സിഡന്റുകൾ അടങ്ങിയ പഴങ്ങൾ ,ധാന്യങ്ങൾ ,നാരുകൾ അടങ്ങിയ പച്ചക്കറികൾ തുടങ്ങിയവ കഴിക്കാം.
പ്രോ ബയോട്ടിക്‌ വിഭാഗത്തിൽപെടുന്ന ഓട്സ്, വാഴപ്പഴം, യോഗർട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ, കറുവപ്പട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ , കടൽ മത്സ്യങ്ങളായ ചൂര, അയല ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാൻ ചിയ സീഡ്, ഫ്ലാക്സീഡ് എന്നിവ ഡയറ്റിൽ ഉപയോഗിക്കാം.

You cannot copy content of this page