Breaking News

സിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ അറിയിച്ച് ഇന്ത്യ; ജല വിഭവ മന്ത്രാലയത്തിന് കത്ത് അയച്ചു

Spread the love

സിന്ധു നദീജല കരാർ മരവിപ്പിച്ച വിവരം പാകിസ്താനെ ഒദ്യോഗികമായി അറിയിച്ച് ഇന്ത്യ. കേന്ദ്ര ജലശക്തി മന്ത്രാലയം പാകിസ്താൻ ജല വിഭവ മന്ത്രാലയത്തിന് കത്ത് അയച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കടുത്ത നടപടിയിലേക്ക് കടന്നത്. ഇന്ത്യയുടെ തീരുമാനം അം​ഗീകരിക്കാനാവില്ലെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം.സിന്ധു നദീജല കരാർ നിർത്തിവെച്ച നടപടിയെ യുദ്ധമായി കണക്കാക്കും എന്നായിരുന്നു പാകിസ്താൻ അറിയിച്ചത്. അട്ടാരി അതിര്‍ത്തി അടയ്ക്കുക. പാക് പൗരന്‍മാര്‍ക്ക് യാത്ര വിലക്ക്. പാക്ക് പൗരന്‍മാര്‍ 48 മണിക്കൂറില്‍ ഇന്ത്യവിടുക. നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുക എന്നിവയ്ക്ക് ഒപ്പമായിരുന്നു പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറും ഇന്ത്യ മരവിപ്പിച്ചത്.

കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതോടെ പാകിസ്ഥാന്‍ നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തുലുകള്‍. പാകിസ്ഥാന്റെ കിഴക്കന്‍ മേഖലയിലെ ജലലഭ്യത പൂര്‍ണമായും ബാധിക്കുന്ന നിലയിലേക്ക് എത്തിക്കുന്നതായിരിക്കും ഈ തീരുമാനം. ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചാല്‍ പാകിസ്ഥാന്‍ കടുത്ത ജലക്ഷാമം നേരിടേണ്ടിവരും.

You cannot copy content of this page