Breaking News

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻറെ സ്മരണപുതുക്കി ഇന്ന് പെസഹാ വ്യാഴം

Spread the love

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണപുതുക്കി പെസഹാ ആചരിച്ച് ക്രൈസ്തവ സഭകൾ. യാക്കോബായ, ഓർത്തഡോക്സ് സഭകളടെ ദൈവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പ്രാർഥനകളും കുർബാനയും നടന്നു. തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ് കത്തീഡ്രലിൽ നടന്ന പെസഹ ശുശ്രൂഷകൾക്ക് യാക്കോബായ സഭ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക ബാവ മുഖ്യകാർമികത്വം വഹിച്ചു.

ഇന്ന് കോതമംഗലം വലിയ പള്ളിയിൽ നടക്കുന്ന കാൽകഴുകൽ ശുശ്രൂഷകൾക്ക് കാതോലിക്ക ബാവ നേതൃത്വം നൽകും. കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ശുശ്രൂഷകൾക്ക് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നേതൃത്വം നൽകി.

ഭവനങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷനടക്കും. പെസഹാദിനമായ വ്യാഴാഴ്ച മുതൽ തീവ്രമായ പ്രാർഥനകളിലൂടെയാണ് വിശ്വാസികൾ കടന്നുപോവുക. ഇതോടെ വിശുദ്ധവാരാചരണ കർമങ്ങൾ കൂടുതൽ സജീവമാകും. ഞായറാഴ്‌ച ഈസ്റ്റർ ആഘോഷത്തിനായി ക്രൈസ്തവ ദേവാലയങ്ങളും കുടുംബങ്ങളും ഒരുങ്ങും.

You cannot copy content of this page