Breaking News

യുഎഇ പെരുമണ്ണ കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

Spread the love

കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്ത് നിവാസികളുടെ യുഎഇയിലെ കൂട്ടായ്മയായ പെരുമണ്ണ പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ 2025-27 വര്‍ഷത്തേക്കുളള ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡണ്ടായി മുഹമ്മദ് പടിഞ്ഞാറയില്‍ പെറ്റമ്മല്‍, ജനറല്‍ സെക്രട്ടറിയായി അഷ്‌റഫ് കുമ്മങ്ങല്‍, ട്രഷററായി ബാബു എളമ്പിലാശ്ശേരിയെയും തിരഞ്ഞെടുത്തു. ദുബായ് അല്‍ നഹദയില്‍ എംഎസ്എസ് ഹാളില്‍ വച്ച് ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ കമ്മിറ്റി തിരഞ്ഞെടുത്തത്. പുതിയ കമ്മിറ്റി അംഗങ്ങള്‍:- വര്‍ക്കിംഗ് പ്രസിഡണ്ട് , സുബൈര്‍ അമ്പിലോളി, വര്‍ക്കിംഗ് സെക്രട്ടറി ,അജ്മല്‍ പെരുമണ്ണ, കോര്‍ഡിനേറ്റര്‍:- അരുണ്‍ പാറാട്ട്‌പ്രോ,ഗ്രാം കണ്‍വീനര്‍,ഫൈസാര്‍, അഡൈ്വസറി ബോര്‍ഡ് മെമ്പേഴ്‌സ്:- കെ ഇ അബൂബക്കര്‍ , ബഷീര്‍ കെ ഇ , മുസ്തഫ കെ ഇ , സഹീര്‍ ആറങ്ങാളി.

You cannot copy content of this page