Breaking News

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട്

Spread the love

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്‌നാട്. ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറല്‍ തത്വങ്ങളില്‍ പുന:പരിശോധന ആവശ്യമുണ്ടോ എന്നതടക്കം സമിതിയുടെ പരിഗണന വിഷയമാകും.

കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവരുന്നെന്ന് ഉദാഹരണങ്ങള്‍ നിരത്തി വാദിച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിഷയം പഠിക്കാന്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. സമിതിയില്‍ മുന്‍ IAS ഓഫീസര്‍ അശോക് വര്‍ദ്ധന്‍ ഷെട്ടി, പ്രൊഫസര്‍ എം.നാഗനാഥന്‍ എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സമഗ്ര പരിശോധനയാണ് സമിതിയുടെ ചുതമല.

സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിനായി ഭരണഘടനാ ഭേദഗതി ആവശ്യമെങ്കില്‍ നിര്‍ദേശിക്കണം. ജനുവരിയില്‍ പ്രാഥമിക റിപ്പോര്‍ട്ടും രണ്ട് വര്‍ഷത്തിനുള്ളില്‍ സമഗ്രറിപ്പോര്‍ട്ടും നല്‍കണം. 1969ല്‍ മുഖ്യമന്ത്രി കരുണാനിധി രാജമണ്ണാര്‍ സമിതിയെ നിയോഗിച്ച് സംസ്ഥാന കേന്ദ്രബന്ധത്തെ പറ്റി റിപ്പോര്‍ട്ട് തേടിയിരുന്നു. തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ കേന്ദ്രത്തോട് നേര്‍ക്കുനേര്‍ പോരടിക്കുന്ന മറ്റൊരു നീക്കം കൂടി നടത്തിയിരിക്കുകയാണ് എം കെ സ്റ്റാലിന്‍.

You cannot copy content of this page