Breaking News

ഇന്ന് ചെറിയ പെരുന്നാൾ; നോമ്പ് 29 പൂർത്തിയാക്കി ഈദുൽ ഫിത്തർ ആഘോഷം

Spread the love

ഇസ്ലാമത വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ. ഇത്തവണ നോമ്പ് 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തിൽ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് ഓരോ വിശ്വാസിയും ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.ശവ്വാൽ മാസപ്പിറ കണ്ടതോടെ പള്ളികളിൽനിന്ന് തക്ബീർ ധ്വനികൾ ഉയർന്നു. പെരുന്നാൾ നമസ്കാരത്തിന് മുമ്പ് ഫിത്തർ സക്കാത്ത് വിതരണവും പൂർത്തിയാക്കി. കടുത്ത ചൂടിനെ അതിജീവിച്ചാണ് ഇത്തവണ 29 ദിവസത്തെ റംസാൻ വ്രതം വിശ്വാസികൾ പൂർത്തിയാക്കിയത്. പുതുവസ്ത്രങ്ങളണിഞ്ഞ്, അത്തറ് പൂശി വിശ്വാസികൾ മസ്ജിദുകളിലെത്തി ഇനി പെരുന്നാൾ നമസ്ക്കരിക്കും.

തുടർന്ന് മരണപ്പെട്ടവരുടെ കബറുകളിൽ സിയാറത്ത്. ശേഷം പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവച്ചുമാണ് ഓരോരുത്തരും വീടുകളിലേക്ക് മടങ്ങുക. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ചെറിയപെരുന്നാൾ സന്തോഷം പങ്കിടും. ശേഷം ബന്ധുവീടുകളിലും സുഹൃദ് വീടുകളിലുമുള്ള സന്ദർശനം. അക്രമവും ലഹരി ഉപയോഗവും വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ സമൂഹം ലഹരി മുക്തമാവുക എന്നുള്ളതാണ് ഇത്തവണ മതപണ്ഡിതർ ആഹ്വാനം ചെയ്തിട്ടുള്ള പെരുന്നാൾ സന്ദേശം.

You cannot copy content of this page