Breaking News

കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞു, ക്വാളിറ്റി ഓഫ് എഡ്യൂക്കേഷനാണ് ലക്ഷ്യമിടുന്നത്: കെ ബി ഗണേഷ് കുമാർ

Spread the love

കേരളത്തിലെ ഡ്രൈവിങ്ങ് സ്കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നേരത്തെ വിജയം 78% 80 ശതമാനം വന്നതാണ് ഇപ്പോൾ കുറഞ്ഞത്. ക്വാളിറ്റി ഓഫ് എഡ്യൂക്കേഷൻ ആണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്നല്ല ഡ്രൈവിങ്ങ് സംസ്കാരം ഉണ്ടാക്കിയെടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. ഡ്രൈവിങ്ങ് സ്കൂളുകളുടെ നിലവാരം ഉയർന്നു തന്നെയാണ് നിൽക്കുന്നത്. നേരത്തെ എങ്ങനെയെങ്കിലും H എടുക്കുക തട്ടിക്കൂട്ടി 8 എടുക്കുക എന്ന രീതിയിൽ മാറ്റമുണ്ടായി.

പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം ഏറ്റുവുമധികം മരണങ്ങൾ ഉണ്ടാക്കുന്നു.പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം സർക്കാർ കർശനമായി നിയന്ത്രിക്കും. സർക്കാരിൻറെ എൻഫോഴ്സ്മെന്റ് കൂടുതൽ ശക്തമാക്കും.

കണ്ണൂർ, കോഴിക്കോട്, കൊച്ചി, തൃശ്ശൂർ ജില്ലകളിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം എറ്റവുമധികം മരണമുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്തമായ ഇടപെടലിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കും.

എല്ലാ സ്കൂൾ ബസുകളുടെയും അകത്തും പുറത്തു ക്യാമറ വെയ്ക്കണം. മെയ് മാസത്തിൽ ഫിറ്റ്നസിന് വരുമ്പോൾ മൂന്നോ നാലോ ക്യാമറ സ്കൂൾ ബസുകളിൽ വെച്ചിരിക്കണം. ജൂൺ മാസത്തിന് മുമ്പ് സ്കൂൾ ബസുകളുടെ എല്ലാം ഫിറ്റ്നസ് കൃത്യമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

You cannot copy content of this page