തിരുവനന്തപുരം: ആര്യ രാജേന്ദ്രൻ നേരിടുന്നത് കടുത്ത ആക്രമണമെന്ന് മന്ത്രി വി.ശിവൻ കുട്ടി. യുഡിഎഫ്-ബിജെപി ആക്രമണമാണ് മേയർ ആര്യാ രാജേന്ദ്രൻ നേരിടുന്നത്. ഇതിനൊപ്പം ഒരു വിഭാഗം മാധ്യമങ്ങളും ഉണ്ട്. കോർപറേഷൻ പ്രവർത്തനം തടസാപ്പെടുത്താനാണ് ഇവരുടെ ശ്രമമെന്ന് മന്ത്രി പറഞ്ഞു.
ഗൂഢാലോചന ശക്തിപ്പെടുന്നു. സ്ത്രീയെന്ന പരിഗണന പോലും കൊടുക്കാതെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നു. സർക്കാർ അന്വേഷിക്കുന്നുണ്ടെന്നും സത്യാവസ്ഥ പുറത്തുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.
മേയർ ഏറ്റവും നല്ല പ്രവർത്തനമാണ് നടത്തുന്നത്. അവർക്കെതിരെ നടക്കുന്ന ആക്രമണം അംഗീകരിക്കാൻ കഴിയില്ല. ഡ്രൈവറുടെ പരാതിയിൽ കേസെടുക്കാത്ത കാര്യം തനിക്കറിയില്ലെന്നും
അത് തീരുമാനിക്കേണ്ടത് പൊലീസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ സോഷ്യൽ മീഡിയയിലൂടെടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കി. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നൽകിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ സൈബര്‍ ആക്രമണം തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകൾ നിറയുന്നെന്ന് പരാതിയില്‍ പറയുന്നു.
