Breaking News

ചാമ്പ്യൻസ് ട്രോഫി 2025; ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു

Spread the love

ഐസിസി ചാമ്പ്യൻസ് ട്രോഫി, ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ ബാറ്റിംഗ് തിരിഞ്ഞെടുത്തു. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ ടീമില്‍ തുടരും. റിഷഭ് പന്ത് പുറത്തിരിക്കും.

മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ എന്നിവരണ് ടീമിലെ പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും പേസ് ഡിപാര്‍ട്ട്‌മെന്റിന് കരുത്തേകും. കുല്‍ദീപ് യാദവാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരും സഹായിക്കാനുണ്ട്.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഇതുവരെ ആകെ 41 മത്സരങ്ങളാണ് കളിച്ചത്. ഇന്ത്യ 32 മത്സരങ്ങളിൽ വിജയിച്ചു, അതേസമയം ബംഗ്ലാദേശിന് ഇന്ത്യയ്‌ക്കെതിരെ 8 ഏകദിന മത്സരങ്ങളിൽ മാത്രമേ ജയിക്കാൻ കഴിഞ്ഞുള്ളൂ. ഒരു മത്സരം അനിശ്ചിതത്വത്തിലായിരുന്നു.

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിന്‍റെ 27 വർഷത്തെ ചരിത്രത്തിൽ ഇരുടീമുകളും ഒരിക്കൽ മാത്രമേ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളൂ. അതില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ വിജയം നേടിയിരുന്നു. 2017 ലെ ചാമ്പ്യൻസ് ട്രോഫിയുടെ സെമി ഫൈനലിൽ ഏറ്റുമുട്ടിയത്. മത്സരത്തിൽ ഇന്ത്യ വിജയിക്കുകയും ഫൈനലിൽ പ്രവേശിക്കുകയും ചെയ്‌തു.

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

ബംഗ്ലാദേശ്: തന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് ഹൃദയോയ്, മുഷ്ഫിഖുര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, ജാക്കര്‍ അലി, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാകിബ്, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.

You cannot copy content of this page