Breaking News

രഞ്ജി ട്രോഫി, കേരളത്തിന് ഫൈനൽ സാധ്യതകൾ സജീവം; ജലജിലൂടെ കളി തിരിച്ചുപിടിച്ച് കേരളം

Spread the love

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ നാലാം ദിനം കേരളത്തിന്റെ തിരിച്ചുവരവ്. ഒന്നിന് 222 റണ്‍സെന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഗുജറാത്തിന്റെ മൂന്ന് വിക്കറ്റുകൾ കൂടി കേരളം വീഴ്ത്തി. സ്പിന്നർ ജലജ് സക്‌സേനയാണ് മൂന്നുവിക്കറ്റുകളും നേടിയത്.

നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ചിന് 325 എന്ന നിലയിലാണ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 457നെതിരെ ഇപ്പോള്‍ 132 റണ്‍സ് പിറകിലാണ് ഗുജറാത്ത്. ജയ്മീത് പട്ടേല്‍ (9), ചിന്തന്‍ ഗജ (2) എന്നിവരാണ് ക്രീസില്‍. ജലജ് സക്‌സേന മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗുജറാത്തിന് വേണ്ടി പ്രിയങ്ക പാഞ്ചല്‍ (148) സെഞ്ചുറി നേടി.

നിലവിൽ 96 ഓവർ പിന്നിടുമ്പോൾ 313 ന് നാല് എന്ന നിലയിലാണ് ഗുജറാത്ത്. പ്രിയങ്ക് പാഞ്ചല്‍ 148 റൺസും മനന്‍ ഹിഗ്രജിയ 33 റൺസും ഉര്‍വില്‍ പട്ടേല്‍ 25 റൺസ് എന്നിങ്ങനെയാണ് നേടിയത്. നിലവിൽ ഹേമങ് പട്ടേൽ 24 റൺസും ജയ്മീത് പട്ടേൽ 8 റൺസും നേടി ക്രീസിലുണ്ട്

നേരത്തെ മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളത്തിന്റെ പോരാട്ടം ഒരു മണിക്കൂര്‍ മാത്രമാണ് ദീര്‍ഘിച്ചത്. പുറത്താകാതെ 177 റൺസെടുത്ത മുഹമ്മദ് അഹ്സറുദ്ദീന്റെ മികവിൽ ആദ്യ ഇന്നിം​ഗ്സിൽ കേരളം 457 റൺസെടുത്തു. 187 ഓവര്‍ ബാറ്റ് ചെയ്താണ് കേരളം 457 റണ്‍സടിച്ചത്. 341 പന്തുകള്‍ നേരിട്ട മുഹമ്മദ് അസറുദ്ദീന്‍ 20 ബൗണ്ടറികളും ഒരു സിക്സും നേടി. ഗുജറാത്തിനായി അര്‍സാന്‍ നാഗ്വസ്വാല മൂന്നും ചിന്തന്‍ ഗജ രണ്ട് വിക്കറ്റും വീഴ്ത്തി.

You cannot copy content of this page