Breaking News

കാരിക്കോട് ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം – ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു.

Spread the love

തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതി തയ്യാറാക്കിയ ബുക്ക് ലെറ്റിന്റെ പ്രകാശനം ഇടുക്കി ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ശരത് ജി റാവു നിർവഹിച്ചു . ക്ഷേത്ര മഹാത്മ്യം, ചരിത്രം, ആചാരാനുഷ്ഠാനങ്ങൾ ഉത്സവാഘോഷത്തിലെ ക്ഷേത്ര ചടങ്ങുകൾ, കാര്യപരിപാടികൾ, കലാപരിപാടികൾ, സാംസ്കാരിക രാഷ്ട്രീയ നേതാക്കളുടെ ആശംസകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയ ബഹുവർണ്ണ കൈപ്പുസ്തകമാണ് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ പുറത്തിറക്കിയത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ പി ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്, വൈസ് പ്രസിഡണ്ട് എം.രാജീവ് കിരിയാമഠത്തിൽ, തുടങ്ങിയവർ പ്രസംഗിച്ചു. ക്ഷേത്രം വെളിച്ചപ്പാട് മധു കെ എസ്, ഉപദേശക സമിതി അംഗങ്ങളായ ബിജു ചീരാംപറമ്പിൽ, ബൈജു പാറത്താഴത്ത്, അഡ്വ. എം എസ് വിനയരാജ്, ഹരി കെ.ആർ, രത്നമ്മ തങ്കപ്പൻ, ലീമോൻ പനമുള്ളിൽ, തുടങ്ങിയവർ നേതൃത്വം നൽകി.

You cannot copy content of this page