യൂട്യൂബ് ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തിന് പിന്നാലെ കൊമേഡിയന്‍ സമയ് റെയ്‌നയുടെ പരിപാടികള്‍ റദ്ദാക്കി. വിശ്വഹിന്ദു പരിഷദ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് ഗുജറാത്തിലെ പരിപാടികള്‍ റദ്ദാക്കിയത്. അതേസമയം വിവാദഷോയില്‍ വച്ച് കേരളത്തെ പരിഹസിച്ച കൊമേഡിയന്‍ ജസ്പ്രീത് സിംഗിന്റെ സമൂഹമാധ്യമ അക്കൌണ്ടുകളില്‍ മലയാളികള്‍ കൂട്ടമായെത്തി വിമര്‍ശനം നടത്തുകയാണ്.ഇന്ത്യാ ഗോട്ട് ലേറ്റന്ര്‍റ് എന്ന ഷോയില്‍ യൂട്യൂബര്‍ റണ്‍വീര്‍ അലാബാദിയ നടത്തിയ അശ്ലീല പരാമര്‍ശം വലിയ വിവാദമായിരുന്നു. മുംബൈ പൊലീസും മഹാരാഷ്ട്ര പൊലീസും കേസെടുത്തതിന് പിന്നാലെ അസം പോലീസും എഫ്‌ഐആര്‍ ഇട്ടു. അസം പൊലീസ് സംഘം ഇന്നലെ മുംബൈയില്‍ എത്തി. വിവാദ ഷോയില്‍ പങ്കെടുത്തവരുടെ മൊഴി രേഖപ്പെടുത്തും. മുംബൈ പൊലീസും കേസിലെ പ്രതികളോട് ചോദ്യം ചെയ്യലിന് ഹാജരാകന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
പരിപാടിയിലെ മറ്റ് എപ്പിസോഡുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. യൂട്യൂബില്‍ നിന്ന് വീഡിയോകളെല്ലാം പിന്‍വലിക്കുന്നതായി ഷോയിലെ പ്രധാനിയായ കൊമേഡിയന്‍ സമയ് റെയ്‌ന ഇന്നലെ അറിയിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ സൂറത്ത്, വഡോദര, അഹമ്മദാബാദ് എന്നീ നഗരങ്ങളില്‍ സമയ് നടത്തേണ്ടിയിരുന്ന പരിപാടികളും റദ്ദാക്കി. പരിപാടിക്കെതിരെ വിശ്വഹിന്ദുപരിഷത് അടക്കം രംഗത്തെത്തിയിരുന്നു. അതേസമയം കേരളത്തെക്കുറിച്ച് കൊമേഡിയന്‍ ജസ്പ്രീത് സംഗ് ഇതേ ഷോയില്‍ നടത്തിയ പരിഹാസവും കടുത്ത വിമര്‍ശനം നേരിടുകയാണ്. ജസ്പ്രീതിനര്‍രെ പോസ്റ്റുകള്‍ക്ക് നേരെ മലയാളികള്‍ കൂട്ടത്തോടെ അമര്‍ഷം തീര്‍ക്കുകയാണ്.
