Breaking News

നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ്: പ്രതികൾ ന​ഗ്നചിത്രങ്ങൾ പകർത്തിയെന്ന് പരാതി; ദൃശ്യങ്ങൾ പൊലീസിന്

Spread the love

കോട്ടയം: കോട്ടയം ഗാന്ധിനഗർ നഴ്സിംഗ് കോളേജിലെ പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥികളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയതിൽ കേസ്. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഒന്നാം വർഷ വിദ്യാർത്ഥികളായ ആറ് പേരെ പ്രതികൾ മാസങ്ങളോളം ക്രൂരമായി റാ​ഗിം​ഗ് ചെയ്തിരുന്നുവെന്നും പരാതിയുണ്ട്. പ്രതികൾ നിരന്തരമായി വിദ്യാർത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും പരാതി. റാഗിം​ഗ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്

ബിഎൻഎസ് 118, 308, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. അതേ സമയം അറസ്റ്റിലായ പ്രതികളെ ഇന്ന് രാവിലെ പത്ത് മണിയോട് കൂടി വൈദ്യ പരിശോധനയ്ക്ക്‌ കൊണ്ടുപോകും.

ഇന്ന് പുലർച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗാന്ധി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിൻ്റെയും പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വിവേക്, രാഹുൽ രാജ്, ജീവ, സാമുവൽ ജോൺ, റിജിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ കോളേജിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പരാതിയില്‍ പറയുന്നു. മൂന്ന് മാസത്തോളം പീഡനങ്ങള്‍ തുടര്‍ന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

You cannot copy content of this page