Breaking News

‘ഉണർന്നിരിക്കാൻ കണ്ണിൽ മുളക് തേയ്ക്കുന്നത് ക്രൂരം, കണ്ടെയ്നറിൽ കാലികളെ കടത്തുന്നതിൽ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി

Spread the love

കണ്ടെയ്നറുകളിൽ കാലികളെ കൊണ്ടുപോകുന്നതിൽ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി. കണ്ടെയ്നറുകളിൽ കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നും ക്രൂരമായ നടപടിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കാലികൾക്ക് കിടക്കാൻ മതിയായ സ്ഥലം നൽകണം.

ഉണർന്നിരിക്കാൻ കണ്ണിൽ മുളക് തേയ്ക്കുന്നത് ക്രൂരം എന്ന് കോടതി അറിയിച്ചു. കാലികളെ കയറ്റും മുൻപ് വാഹനം വൃത്തിയാക്കണം. യാത്രയ്ക്ക് മുൻപ് പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകണം. യാത്രയിലുടനീളം ആവശ്യത്തിന് വെള്ളവും ഭക്ഷണവും നൽകണം.

കേരളത്തിലേക്ക് രണ്ട് ലോറികളിൽ 98 കാലികളെ കൊണ്ടുവന്നതിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ഏജന്‍റുമാര്‍ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നടപടി.

അതേസമയം അണ്ണാ സർവകലാശാല ബലാത്സംഗകേസ് അന്വേഷണത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരെ ഉപദ്രവിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. ഫോൺ പിടിച്ചെടുത്തതിനെതിരെ നൽകിയ ഹർജിയിൽ കോടതി പരാമർശമുണ്ടായി.

SIT ക്ക് നിർദേശവുമായി ഉത്തരവ്ഇറക്കുമെന്ന് കോടതി അറിയിച്ചു. മാധ്യമപ്രവർത്തകർ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി അറിയിച്ചു. 4 മാധ്യമപ്രവർത്തകരും ചെന്നൈ പ്രസ് ക്ലബും ആണ്‌ ഹർജി നൽകിയത്.

You cannot copy content of this page