Breaking News

സംസ്ഥാനത്ത് 12 ജില്ലകളിലും താപനില ഉയരും; അതീവ ജാഗ്രത നിർദ്ദേശവുമായിദുരന്തനിവാരണ അതോറിറ്റി

Spread the love

പാലക്കാട്: കേരളത്തിലെ 12 ജില്ലകളിലും അന്തരീക്ഷ താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ സാധരണയേക്കാൾ രണ്ടുമുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഞയറാഴ്ച്ചവരെ ചൂട് കൂടുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം, പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമെന്നും പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നും
ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

പാലക്കാട് ഉൾപ്പെടെ 12 ജില്ലകളിൽ ഞായറാഴ്ച വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി. പാലക്കാട് ഉയർന്ന താപനില 41°C വരെയും, കൊല്ലത്ത് 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് വേനൽ മഴയും തുടരും. ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ ലഭിക്കാനാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം.

You cannot copy content of this page