ന്യൂഡൽഹി: രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പരാമർശത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. വിദ്വേഷ പ്രസംഗത്തിൽ നടപടി വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ ഇടപെടൽ. 29 ന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമീഷൻ നോട്ടീസിൽ ആവശ്യപ്പെടുന്നത്. വിഷയത്തിൽ കോൺഗ്രസ് അടക്കം പരാതി നൽകിയിരുന്നു.
രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിന്‍റെ ദൃശ്യങ്ങളും ഉള്ളടക്കം എഴുതി നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പെരുമാറ്റ ചട്ട ലംഘനം തെളിഞ്ഞാല്‍ സാധാരണ നിലക്ക് താക്കീത് നല്‍കാം, പ്രചാരണത്തില്‍ നിന്ന് വിലക്കുകയും ചെയ്യാം.