Breaking News

ഗണേഷ് കുമാറിന്റെ ഭരണപരിഷ്കാരങ്ങൾ ഫലം കാണുന്നു; കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കുറവെന്ന് റിപ്പോർട്ട്‌

Spread the love

തിരുവനന്തപുരം:ഗതാ​ഗത മന്ത്രിയായി കെ ബി ​ഗണേഷ് കുമാർ ചുമതലയേറ്റ ശേഷം നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങൾ ഫലം കാണുന്നുവെന്ന് റിപ്പോർട്ട്‌ .​സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ ഗണ്യമായ കുറവെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കാൻ തുടങ്ങിയതോടെ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ വലിയതോതിൽ കുറഞ്ഞെന്ന് കെ എസ് ആർ ടി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സിഎംഡി പി.എസ് പ്രമോജ് ശങ്കർ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കുവാൻ പാടുള്ളൂ എന്ന് കെഎസ്ആർടിസി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 07.04.2024 മുതൽ കെഎസ്ആർടിസിയുടെ വിജിലൻസ് ടീം സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു. തുടർച്ചയായ ബ്രീത്ത് അനലൈസർ പരിശോധനകൾ 137 ജീവനക്കാരെ മദ്യപിച്ചിരുന്നതിനും മദ്യം സൂക്ഷിച്ചതിനുമായി കണ്ടെത്തി.സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ മോശക്കാരാക്കുവാനോ, അവരെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കുവാനോ ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയതല്ല ഇത്തരം ഒരു നടപടി. ഗതാഗത മേഖലയിൽ പ്രത്യേകിച്ച് പൊതു ഗതാഗത മേഖലയിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ഉത്തരവാദിത്തമാണെന്ന് KSRTC അറിയിച്ചു

You cannot copy content of this page