Breaking News

യാത്രക്കാർക്ക് സമ്മാനം, വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ബോഗികൾ വർധിപ്പിച്ചു; നാളെ സർവീസ് ആരംഭിക്കും

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൻ്റെ ബോഗികൾ വർധിപ്പിച്ചു. നിലവിലുള്ള 16 എണ്ണത്തിൽ നിന്ന്‌ 20 ബോഗികളായാണ് വർധിപ്പിച്ചത്. 18 ചെയർകാർ കോച്ചുകളും രണ്ട് എക്‌സിക്യുട്ടീവ് ചെയർകാർ കോച്ചുകളുമാകും ഉണ്ടാകുക. 10 മുതലാണ് വർധിപ്പിച്ച ബോഗികളുമായി വന്ദേഭാരത് സർവീസ് ആരംഭിക്കുക.

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പുതിയ അപ്‌ഡേഷനുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ രംഗത്തെത്തിയിരുന്നു. വന്ദേഭാരത് സ്ലീപ്പര്‍ വേരിയന്റിന്റെ ആദ്യ പ്രോട്ടോടൈപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ഉടന്‍ തന്നെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യസഭയിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളും യാത്രാനുഭവവും വാഗ്ദാനം ചെയ്യുന്നതായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍.വന്ദേഭാരതിന്റെ എക്‌സ്പ്രസ്, വന്ദേ നമോ എന്നിവയ്ക്ക് ശേഷം വരുന്ന വേരിയന്റാണ് വന്ദേഭാരത് സ്ലീപ്പര്‍. വേഗത, സുരക്ഷ, യാത്രക്കാര്‍ക്കായുള്ള സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ രാജധാനി എക്‌സ്പ്രസ് ട്രെയിനുകളേക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാകും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളെന്നാണ് പ്രഖ്യാപനം. BEML നിര്‍മ്മിച്ച ട്രെയിന്‍ ചെന്നൈയിലാണ് സുരക്ഷാ പരിശോധനകള്‍ നടത്തിയത്.

You cannot copy content of this page