Breaking News

ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ബോണറ്റിൽ നിന്ന് തീ; കാർ പൂർണമായും കത്തിനശിച്ചു, സംഭവം ആലപ്പുഴ നൂറനാട്

Spread the love

ആലപ്പുഴ: നൂറനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു കത്തിനശിച്ചു. ഇടയ്ക്കുന്നം സ്വദേശി ജയലാലിന്റെ മാരുതി ആൾട്ടോ കാർ ആണ് കത്തിയത്. കാർ പൂർണമായും കത്തി നശിച്ചു. ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ബോണറ്റിൽ നിന്നാണ് തീ പടർന്നത്. ഉടൻ തന്നെ കായംകുളത്തു നിന്ന് അഗ്നി രക്ഷാസേന എത്തി തീ അണക്കുകയായിരുന്നു. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. അതേസമയം, അപകടത്തിൽ ആളപായം ഇല്ല.

You cannot copy content of this page