Breaking News

പുതുതായി അമേരിക്കൻ പൗരത്വം ലഭിച്ചവരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്ത് ; റിപ്പോർട്ട്‌ പുറത്ത്

Spread the love

പുതിയതായി അമേരിക്കൻ പൗരത്വം ലഭിച്ചവരിൽ ഇന്ത്യക്കാർ രണ്ടാമത്തെന്ന് റിപ്പോർട്ട്‌. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് 65960 ഇന്ത്യക്കാർ അമേരിക്കൻ പൗരന്മാരായി മാറിയെന്ന് അമേരിക്കൻ കോൺഗ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു . പുതുതായി അമേരിക്കക്കാരാവുന്ന പൗരന്മാരുടെ എണ്ണത്തിൽ മെക്സിക്കോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. അമേരിക്കയിലുള്ള 42% ത്തോളം വരുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനിയും അമേരിക്കൻ പൗരത്വം നേടാനുള്ള യോഗ്യതകൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

2022ൽ അമേരിക്കയിൽ വിദേശത്ത് ജനിച്ച 46 ദശലക്ഷം ആളുകൾ താമസിച്ചിരുന്നതായി അമേരിക്കൻ സെൻസസ് ബ്യൂറോയുടെ അമേരിക്കൻ കമ്മ്യൂണിറ്റി ഡാറ്റ ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കയിലെ ആഗ ജനസംഖ്യയായ 333 ദശലക്ഷത്തിന്റെ 14% മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

അമേരിക്കയിൽ പൗരത്വത്തിനായി കുടിയേറ്റ പൗരത്വ നിയമപ്രകാരം നിശ്ചിത മാനദണ്ഡങ്ങൾ വ്യക്തികൾ പൂർത്തീകരിക്കേണ്ടതുണ്ട്. നിയമപരമായി സ്ഥിരമായി അഞ്ചുവർഷം തുടർച്ചയായി അമേരിക്കയിൽ താമസിക്കണം എന്നുള്ളത് ഇതിൽ ഒന്നാണ്.

You cannot copy content of this page