Breaking News

മദ്യക്കട കുത്തിത്തുറന്ന് മോഷണം; മോഷ്ടാവ് പൂസായി ഉറങ്ങിപോയി

Spread the love

ഹൈദരാബാദ്: മദ്യക്കട കുത്തിത്തുറന്ന് മോഷണം നടത്താനെത്തിയ യുവാവിന് അമളി പിണഞ്ഞു. കട കുത്തിതുറന്നു അകത്ത് കയറിയപ്പോള്‍ അകത്ത് കണ്ടത് ആവശ്യത്തിന് മദ്യം. ആവശ്യത്തിലധികം കുടിച്ചതോടെ പൂസായി ഉറങ്ങിപോയതാണ് യുവാവിന് പിണഞ്ഞ അമളി.

രാവിലെ കടയുടെ ഷട്ടര്‍ തുറന്നപ്പോള്‍ മോഷ്ടാവിനെ കണ്ട് ഉടമ ഞെട്ടിപ്പോയി. അബോധാവസ്ഥയില്‍ കിടക്കുന്ന യുവാവിനെയാണ് ഉടമ കണ്ടത്. യുവാവിനെ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. കടയുടമ പര്‍ഷ ഗൗഡിന്റെ പരാതിയില്‍ നര്‍സിങ്ജി പൊലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

മദ്യപാന ചലഞ്ചില്‍ പങ്കെടുത്ത തായ് യുവാവ് മരിച്ചെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ താനാകര്‍ കാന്തിയാണ് മരിച്ചത്. ആല്‍കഹോള്‍ അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം.

‘ബാങ്ക് ലെസ്റ്റര്‍’ എന്ന താനാകര്‍ കാന്തിയെ 75000 രൂപ നല്‍കിയാണ് ചലഞ്ചില്‍ പങ്കെടുത്തത്. 350 മില്ലി വിസ്‌കി ഒറ്റയടിക്ക് കുടിക്കുകയെന്നതായിരുന്നു ചലഞ്ച്. വ്യാഴാഴ്ച പുലര്‍ച്ചെ 3.40ന് സോംഗ്പീനോംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ചലഞ്ചിന്റെ തലേ ദിവസം താനാകര്‍ മദ്യപിച്ചിരുന്നു.

പണം വാങ്ങി ചലഞ്ചില്‍ പങ്കെടുക്കാന്‍ താനെത്താം എന്ന് വെല്ലുവിളിക്കുന്ന നിരവധി വീഡിയോകളില്‍ താനാകര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചലഞ്ച് സംഘടിപ്പിച്ച കണ്ടന്റ് ക്രിയേറ്റേഴ്സിനെ പൊലീസ് തിരയുന്നുണ്ട്.

You cannot copy content of this page