Breaking News

ജനുവരിയിൽ ബാങ്കുകൾക്ക് 15 ദിവസം അവധി; ബാങ്കിലേക് പോകുന്നതിന് മുന്നേ ഈ ഡേറ്റുകൾ അറിഞ്ഞിരിക്കൂ

Spread the love

ന്യൂഡൽഹി: പുതുവർഷത്തെ വരവേൽക്കാനായി ഒരുങ്ങിയിരിക്കുകയാണ് നമ്മൾ ഓരോരുത്തരും. പുതിയ വർഷത്തിലെ കലണ്ടർ കിട്ടുമ്പോൾ തന്നെ ആദ്യം നോക്കുന്നത് ഈ വർഷം എന്നൊക്കെ അവധി ദിവസങ്ങളാണെന്നാണ്. ജനുവരിയിൽ സാമ്പത്തിക ഇടപാടുകൾക്കായി ബാങ്കിൽ പോകുന്നവർ അറിയുവാൻ വേണ്ടി ബാങ്കുകളുടെ അവധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. 2025 ജനുവരിയിൽ രാജ്യത്തുടനീളം 15 ദിവസമാണ് ബാങ്കുകൾക്ക് അവധി. ദേശീയ, പ്രാദേശിക, പൊതു അവധികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും അവധിയുളളത്. എന്നൊക്കെയാണ് അവധിയെന്ന് നോക്കാം

ജനുവരി 1- പുതുവത്സര ദിനം (രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും ബാങ്കുകൾക്ക് അവധി)

ജനുവരി 2 -പുതുവർഷ ആഘോഷം, മന്നം ജയന്തി (മിസോറാമിൽ പുതുവർഷ ആഘോഷം നടക്കും. കേരളത്തിൽ മന്നം ജയന്തി പ്രമാണിച്ച് ബാങ്കുകൾക്ക് അവധി)

ജനുവരി 5- ഞായറാഴ്ച (എല്ലാ ബാങ്കുകൾക്കും അവധി)

ജനുവരി 6-ഗുരു ഗോവിന്ദ് സിംഗ് ജയന്തി (ഹരിയാനയിലും പഞ്ചാബിലും ബാങ്കുകൾക്ക് അവധി)

ജനുവരി 11- രണ്ടാം ശനിയാഴ്ച ( രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകൾക്കും അവധി)

ജനുവരി 12- ഞായറാഴ്ചയും സ്വാമി വിവേകാനന്ദ ജയന്തിയും

ജനുവരി 14- മകരസംക്രാന്തിയും പൊങ്കലും (ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധി)

ജനുവരി 15-തിരുവള്ളുവർ ദിനം, മാഗ് ബിഹു, മകരസംക്രാന്തി (തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധി)

ജനുവരി 16- ഉജ്ജവർ തിരുനാൾ (ഉജ്ജവർ തിരുനാൾ പ്രമാണിച്ച് തമിഴ്‌നാട്ടിൽ ബാങ്കുകൾക്ക് അവധി)

ജനുവരി 19- ഞായറാഴ്ച (എല്ലാ ബാങ്കുകളും അവധി)

ജനുവരി 22- ഇമോയിൻ (മണിപ്പൂരിലെ ഇമോയിൻ ഫെസ്റ്റിവൽ നടക്കുന്നതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല)

ജനുവരി 23- നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി ( മണിപ്പൂർ, ഒഡീഷ, പഞ്ചാബ്, സിക്കിം, പശ്ചിമ ബംഗാൾ, ജമ്മു കാശ്മീർ, ഡൽഹി എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി)

ജനുവരി 25-നാലാം ശനിയാഴ്ച (എല്ലാ ബാങ്കുകൾക്കും അവധി)

ജനുവരി 26- റിപ്പബ്ലിക് ദിനം (രാജ്യത്തുടനീളം എല്ലാ ബാങ്കുകൾക്കും അവധി)

ജനുവരി 30- സോനം ലോസർ (സിക്കിമിൽ ബാങ്കുകൾക്ക് അവധി)

You cannot copy content of this page