Breaking News

ക്ഷേമ പെൻഷൻ തട്ടിപ്പ്; റവന്യൂ വകുപ്പിലെ 34 ജീവനക്കാർക്ക് സസ്പെൻഷൻ

Spread the love

ക്ഷേമ പെൻഷൻ തട്ടിപ്പിൽ റവന്യൂ വകുപ്പിലെ 34 ജീവനക്കാർക്ക് സസ്പെൻഷൻ. സർവ്വേ വകുപ്പിലെ 4 ജീവനക്കാർക്കും സസ്പൻഷൻ ലഭിച്ചു. അനർഹമായി കൈപ്പറ്റിയ പെൻഷൻ തുകയും പലിശയും ഈടാക്കാൻ ഇതിനോടകം നിർദ്ദേശമുണ്ട്. നേരത്തെ ക്ഷേമ പെൻഷൻ തട്ടിയെടുത്ത 6 പേരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. വിവിധ വകുപ്പുകളിലായി 1458 ജീവനക്കാർ പെൻഷൻ വാങ്ങിയെന്നാണ്‌ ധനവകുപ്പ്‌ നേരത്തെ കണ്ടെത്തിയത്‌. അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവകുപ്പും നടപടി സ്വീകരിച്ചിരുന്നു.

അനധികൃതമായി പെൻഷൻ കൈപ്പറ്റിയ ജീവനക്കാരിൽ നിന്നും 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കാനാണ് സർക്കാർ ഉത്തരവ്. ആരോഗ്യ വകുപ്പിലാണ്‌ കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേരാണ് ആരോഗ്യ വകുപ്പിൽ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയിരുന്നു.

You cannot copy content of this page