Breaking News

കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം: 40 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

Spread the love

എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. എച്ച്.എം.ടി എസ്റ്റേറ്റ് ഭാഗത്ത് 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. പൈപ്പ് ലൈൻ, പെരിങ്ങഴ, കുറുപ്ര പ്രദേശങ്ങളിലാണ് രോഗബാധ കൂടുതൽ റിപ്പോർട്ട് ചെയ്തത്. വിട്ടുമാറാത്ത പനി, ഛർദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ്‌ മിക്കവരും ആശുപത്രിയിലെത്തിയത്‌

You cannot copy content of this page