വൈക്കം: മുല്ലപ്പെരിയാർ ചർച്ചയാകാതെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ-പിണറായി വിജയൻ കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയിൽ മന്ത്രി വി.എൻ വാസവനും തമിഴ്നാട് മന്ത്രി ദുരൈ മുരുകനും പങ്കെടുത്തിരുന്നു.
വൈക്കം വലിയ കവലയില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നവീകരിച്ച തന്തൈ പെരിയാര്‍ (ഇ.വി. രാമസ്വാമി നായ്ക്കര്‍) സ്മാരകത്തിന്റെ ഉദ്ഘാടനം ചെയ്യാനാണ് സ്റ്റാലിൻ കോട്ടയത്തെത്തിയത്.
15 മിനുട്ട് നീണ്ട കൂടിക്കാഴ്ചയായിരുന്നു. കുമരകത്തെ റിസോർട്ടിൽ ഇരു മുഖ്യമന്ത്രിമാരും ഒന്നിച്ച് പ്രഭാതഭക്ഷണം കഴിച്ചു. തുടർന്ന് പിണറായിയും സ്റ്റാലിനും കുമരകത്തെ റിസോട്ടിൽ നിന്നും വൈക്കത്തേക്ക് പുറപ്പെട്ടു.
സ്മാരകവും തമിഴ്നാട് സര്‍ക്കാര്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി പ്രമാണിച്ച് നടത്തിവന്ന പരിപാടികളുടെ സമാപനവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനംചെയ്യും.
വൈക്കം സത്യാഗ്രഹത്തില്‍ നേതൃപരമായ പങ്കുവഹിച്ച ഇ.വി.രാമസ്വാമി നായ്ക്കര്‍ക്ക് സ്മാരകം പണിയാന്‍ തമിഴ്നാട് സര്‍ക്കാര്‍ 1985-ല്‍ വാങ്ങിയതാണ് 84 സെന്റ് സ്ഥലം. 1994-ല്‍ സ്മാരകം തുറന്നുകൊടുത്തു.